ടിപിസിവി യുടെ ലക്ഷ്യം

ഭാരതത്തിലെ തദ്ദേശീയ പാരമ്പര്യ ചികിത്സാ അറിവുകളെ സംരക്ഷിക്കുക, സംസ്കരിക്കുക, ആധുനിക രീതിയിലുള്ള പഠന ഗവേഷണങ്ങൾ നടത്തി ഓരോ വിഭാഗത്തിലുമുള്ള അറിവുകളെ കൂട്ടി യോജിപ്പിച്ച് വരും തലമുറയ്ക്ക് കൈമാറുകയും അതാത് വിഭാഗങ്ങൾക്കോ വ്യക്തികൾക്കോ കൂട്ടായ്മകൾക്കോ അതിന്റെ പ്രയോജനം നിലനിർത്തുകയും കൂടി ചെയ്യുക എന്നതാണ് ടിപിസിവി യുടെ ലക്ഷ്യം.

ടിപിസിവി യുടെ ലക്ഷ്യം എങ്ങനെ കൈവരിക്കാം?

സെപ്റ്റംബർ 2007 ഇൽ എം എസ് സ്വാമിനാഥ ഫൗണ്ടേഷനിൽ വെച്ച്  സ്വദേശി സയൻസ് മൂവ്മെന്റിന്റെ വയനാട് ജില്ലാ ജനറൽ സെക്രട്ടറി ശ്രീ ശിവപ്രസാദ് മാഷ്, സ്വദേശിയുടെ സംസ്ഥാന ഓർഗാനൈസിങ് സെക്രട്ടറി ശ്രീ അർജുൻ മുജുകുന്ന്, എം എസ് സ്വാമിനാഥൻ ഫൗണ്ടേഷൻ ബയോ ഡൈവേഴ്സിറ്റി പ്രോഗ്രാം ഡയറക്ടർ ശ്രീ ഡോ. അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പാരമ്പര്യ വൈദ്യന്മാരുടെ ശില്പശാലയിൽ തദ്ദേശീയ പാരമ്പര്യ ചികിത്സകർ അഭിമുഖീകരിക്കുന്ന,  പരിഹരിക്കപ്പെടേണ്ട 6 പ്രധാന കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. 

പരിഹരിക്കപ്പെടേണ്ട 6 പ്രധാന കാര്യങ്ങൾ 
  1. ഓരോ വൈദ്യന്മാരുടെയും അറിവുകൾ വ്യത്യസ്തമായത് കൊണ്ട് തന്നെ അവയെല്ലാം ചേർത്ത് കൊണ്ട് പോകുന്നതിനെ പറ്റി, അറിവുകൾ കൈമാറുന്നതിനെ പറ്റി ഉണ്ടാകുന്ന അഭിപ്രായ ഐക്യമില്ലായ്മ. 
  2. ഓരോ വൈദ്യന്മാരും അവർക്കറിയാവുന്ന വിദ്യയിൽ മാത്രം അവരുടെ അറിവ് പരിമിതപ്പെട്ടിരിക്കുന്നതിനാൽ പൊതുവായ വൈദ്യ വൃത്തിയെ പറ്റിയുള്ള അറിവില്ലായ്മ.
  3. ഔഷധ സസ്യങ്ങൾക്ക് പ്രാദേശിക വ്യത്യാസങ്ങൾക്കനുസരിച്ചു പല പേരുകൾ നിലവിലുള്ളതിനാൽ തെറ്റായ ഔഷധ സസ്യങ്ങളുടെ ഉപയോഗം. 
  4. ഔപചാരിക വിദ്യാഭ്യാസം, ആധുനിക വൈദ്യ സാങ്കേതിക പരിജ്ഞാനം തുടങ്ങിയ വിദ്യാഭ്യാസത്തിന്റെ അഭാവം. 
  5. ഓരോ വൈദ്യന്മാരും ഉണ്ടാക്കുന്ന ഔഷധങ്ങൾ മറ്റ് വൈദ്യന്മാർക്കോ ഉപഭോക്താക്കൾക്കോ വിപണനം ചെയ്യാനുള്ള നിയമ തടസ്സവും, അതിനുള്ള സൗകര്യമില്ലായ്മയും.
  6. തദ്ദേശീയ പാരമ്പര്യ ചികിത്സകർക്ക് ആവശ്യമായ നിയമ പരിരക്ഷ ഇല്ലായ്മ.