പ്രശ്ന പരിഹാര നടപടികൾ

  1. ടിപിസിവി ആചാര്യ അന്യോന്യം എന്ന പേരിൽ നടത്തുന്ന പ്രതിമാസ മീറ്റിംഗിൽ എല്ലാ വൈദ്യ ശ്രെഷ്ടന്മാരെയും ആചാര്യന്മാരായി കണക്കാക്കി അവരുടെ ചർച്ചയും അതിൽ ഒരു വിഷയത്തിന്റെ വിവിധ വശങ്ങളും സ്വഭാവങ്ങളും മറ്റുള്ള അംഗങ്ങൾക്ക്സ്വ യം മനസ്സിലാക്കാനുള്ള വേദി ഒരുക്കി. ഇപ്പോൾ എല്ലാ പ്രാദേശിക കമ്മിറ്റികളിലുംആചാര്യ അന്യോന്യം നടക്കുന്നുണ്ട്.

  2. ആചാര്യസഭ ഓരോ മാസവും ഓരോ വിഷയത്തെ ഉൾകൊള്ളിച്ച് അംഗങ്ങൾക്ക് പഠന ശിബിരം നടത്തുന്നു. പൂജ്യനീയ ആചാര്യസഭ അധ്യക്ഷനായി ശ്രീ വി വി നാരായണൻ ഗുരുക്കളും അദ്ദേഹത്തിന്റെ കാലശേഷം ശ്രീ കാളിദാസ ഗുരുക്കളും, പൂജ്യനീയ ആചാര്യസഭ കാര്യദർശി ആയി ശ്രീ കൃഷ്ണപിള്ള വൈദ്യരും സേവനമനുഷ്ഠിച്ചു. നിലവിൽ ശ്രീ കാളിദാസ ഗുരുക്കൾ അധ്യക്ഷനായും, ഉപാധ്യക്ഷനായി ശ്രീ ഷൈൻ വൈദ്യരും, കാര്യദർശി ആയി ശ്രീ ഗംഗാധരനുണ്ണി വൈദ്യരും, അംഗങ്ങളായി ശ്രീ ലീല വൈദ്യ മലപ്പുറം, ശ്രീ കൃഷ്ണപിള്ള വൈദ്യർ തിരുവനന്തപുരം, ശ്രീ മോഹനകുമാർ വൈദ്യർ എറണാകുളം എന്നിവർ വിവിധ വിവിധ വിഷയങ്ങളിൽ മാർഗ്ഗനിർദേശങ്ങൾ തരുന്നു.

  3. ദേശീയ തലത്തിൽ ഔഷധ സസ്യ വിഭാഗം എന്ന പേരിൽ ശ്രീ സുരേഷ് വൈദ്യർ പയ്യന്നൂർ അധ്യക്ഷൻ ആയും, ശ്രീ നിർമൽ കുമാർ അവസ്തി കാര്യദർശിയും ആയും, അംഗങ്ങൾ ആയി ശ്രീ ഭദ്രൻ വൈദ്യർ തിരുവനന്തപുരം, ശ്രീ അനിൽ വൈദ്യർ ആലഞ്ചേരി, ശ്രീ എം ഗോപാലകൃഷ്ണൻ വൈദ്യർ കർണാടക, ശ്രീ ബിജു വൈദ്യർ തൃശ്ശൂർ, ശ്രീ തൃദീപ് വൈദ്യർ മലപ്പുറം, ശ്രീ നിരഞ്ജൻ ബാബ ഹിമാചൽ പ്രദേശ്, ശ്രീ നെട്ടുഭായി വൈദ്യർ ഗുജറാത്ത്‌ എന്നിവർ പ്രവർത്തനം ആരംഭിച്ചു. 
    വാട്സാപ്പ് നിലവിൽ വന്നതിന് ശേഷം ടിപിസിവി “ഔഷധ ഉദ്യാനം” എന്ന പേരിൽ ഔഷധ സസ്യ വിഭാഗത്തിന്റെ കീഴിൽ ശ്രീ സുരേഷ് വൈദ്യർ പയ്യന്നൂർ ഉദ്യാനപാലകൻ ആയും സഹ ഉദ്യാനപാലകരായി ശ്രീ ഭദ്രൻ വൈദ്യർ, ശ്രീ റ്റി ഡി ബാബു വൈദ്യർ എറണാകുളം, ശ്രീ ബിജു വൈദ്യർ, ശ്രീ സെബാസ്റ്റ്യൻ വൈദ്യർ കോട്ടയം എന്നിവരുടെ മേൽനോട്ടത്തിൽ ഓരോ ആഴ്ചയിൽ ഓരോ സസ്യം എന്ന ക്രമത്തിൽ ഗ്രൂപ്പിൽ ചർച്ച തുടങ്ങുകയും അവയെ “വൈദ്യ വൃത്താന്തം” എന്ന പേരിൽ പുസ്തകം ആക്കുകയും ചെയ്തു. നിലവിൽ ശ്രീ സുരേഷ് വൈദ്യർ പയ്യന്നൂർ അധ്യക്ഷൻ ആയും, ശ്രീ സെബാസ്റ്റ്യൻ വൈദ്യർ കോട്ടയം ഉദ്യാനപാലകൻ ആയും, സഹ ഉദ്യാനപാലകരായി ശ്രീ രാജു വൈദ്യർ എടക്കര, ശ്രീ അശോകൻ ഗുരുക്കൾ തൃശൂർ, ശ്രീ മുരളി വൈദ്യർ തിരുവനന്തപുരം എന്നിവർ ഔഷധ ഉദ്യാനം ഗ്രൂപ്പിന്റെ മേൽനോട്ടം വഹിക്കുന്നു. ഈ ചർച്ച വഴി ഓരോ അംഗങ്ങൾക്കും ഓരോ ഔഷധ സസ്യത്തിന്റെ ഗുണങ്ങളും, ദൂഷ്യവശങ്ങളും, ഉപയോഗക്രമങ്ങളും മനസ്സിലാക്കുവാൻ സാധിക്കുന്നു. ഇതിൽ വരുന്ന സംശയങ്ങൾക്ക് പഠനസിബിരങ്ങളിൽ ആചാര്യസഭ വഴി സംശയനിവാരണം നടത്തുന്നു.

  4. വിഷയധിഷ്ഠിതമായി ഏകവർഷ പഠനശിബിരങ്ങൾ തുടങ്ങുവാൻ തീരുമാനിച്ചിട്ടുണ്ട്. 

  5. ഭാരതത്തിലെ വിവിധ ഗവേഷണ കേന്ദ്രങ്ങളുമായി ചേർന്ന് വിജ്ഞാൻ ഭാരതിയുടെ കീഴിൽ ഓരോ വൈദ്യന്മാരുടെയും ഔഷധങ്ങളെ അതാത് വൈദ്യന്മാരുടെ അനുമതിയോട് കൂടി പഠന പരീക്ഷണം നടത്തി പേറ്റന്റിനും ഭാരത സർക്കാരിന്റെ അനുമതിയോട് കൂടി വിപണിയിൽ ഇറക്കുവാൻ ആവശ്യമായ പദ്ധതിയും ആവിഷ്കരിക്കുന്നു. ഇതിനായി അതാത് വൈദ്യന്മാർക്ക് മാർഗ്ഗ്നിർദ്ദേശം നൽകുന്നു.

  6. നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഔഷധങ്ങളും, മറ്റു പ്രയോഗങ്ങളും ആവശ്യമായ പഠനങ്ങൾ നടത്തി സ്കിൽ സർട്ടിഫിക്കേഷൻ നടത്തുകയും ഒപ്പം നാട്ടുവൈദ്യ കൌൺസിൽ രൂപീകരിക്കുന്നതിനു വേണ്ടി കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു.